പാകിസ്താൻ താരങ്ങൾ പോലും പാകിസ്താനിൽ സുരക്ഷിതമല്ല; ചാമ്പ്യൻസ് ട്രോഫിക്ക് പോകേണ്ടതില്ല; ഹർഭജൻ സിങ്

പാകിസ്താനിലേക്ക് പോകേണ്ടന്നുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

dot image

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകേണ്ടന്നുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. പാകിസ്താൻ താരങ്ങൾ പോലും പാകിസ്താനിൽ സുരക്ഷിതമല്ലെന്ന് പറഞ്ഞ ഹർഭജൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് ബുദ്ധിമുട്ടി പോകേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. 'ബിസിസിഐയുടെ തീരുമാനം തികച്ചും ശരിയാണ്, താരങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി അയൽ രാജ്യത്തേക്ക് പോവേണ്ടതില്ല എന്ന തീരുമാനം ബിസിസിഎ എടുത്തത്'. രാജ്യസഭ എംപിയും കൂടിയായ ഹർഭജൻ പറഞ്ഞു.

അടുത്ത വർഷമാണ് പാകിസ്താനിൽ ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. നിലവിലെ ടി20 ചാമ്പ്യൻമാരായ ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2008ലാണ്. താരങ്ങളുടെ സുരക്ഷിതാ പ്രശ്നങ്ങൾ കാരണം ഇത്തവണയും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ സാധ്യതയില്ല. ശ്രിലങ്കയിലേക്കോ യുഎഇയിലേക്കോ ഇന്ത്യയുടെ മത്സരങ്ങൾ മാറ്റണമെന്നാണ് ബിസിസിഎയുടെ ആവശ്യം. കഴിഞ്ഞ വർഷം പാകിസ്താനിൽ വെച്ച് അരങ്ങേറിയ ഏഷ്യാ കപ്പിലും ഇന്ത്യൻ ടീം പാകിസ്താനിലെത്തിയിരുന്നില്ല. പകരം ശ്രീലങ്കയിലാണ് ടീം കളിച്ചത്.

അതേ സമയം പാകിസ്താനിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഇന്ത്യൻ താരങ്ങൾക്കുണ്ടാവില്ലെന്നും താരങ്ങൾ ചാമ്പ്യൻസ് ട്രോഫി കളിയ്ക്കാൻ തങ്ങളുടെ നാട്ടിലെത്തണമെന്നും അപേക്ഷിച്ച് മുൻ പാകിസ്താൻ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us