ചിക്കൻ ബിരിയാണിയിൽ ചത്തപഴുതാര; കണ്ടത് കഴിച്ച് തുടങ്ങിയശേഷം, ഹോട്ടൽ അടപ്പിച്ചു

ഹോട്ടലിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ തീർന്നിരുന്നു.

dot image

പത്തനംതിട്ട: ഹോട്ടലിൽ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച് തുടങ്ങിയപ്പോഴാണ് ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടി. ഹോട്ടലിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ തീർന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us