സിപിഐഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതി; ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്തു

ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

dot image

പത്തനംതിട്ട : സിപിഐഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്തു. മുൻ ബിജെപി പ്രവർത്തകൻ കൂടിയായ ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർബോട്ടിൽ കൊണ്ട് തല അടിച്ചു തകർത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽകാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തില്ല. എന്നാൽ, ഇന്ന് രാത്രിയോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

കാപ്പ കേസ് പ്രതിയായ ശരണിനെയും സംഘത്തിനെയും മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. ഇത് വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് പുതിയ ആക്രമണക്കേസ്. തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അതുപേക്ഷിച്ചാണ് സിപിഐഎമ്മിന്റെ ഭാഗമായതെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അംഗത്വം നൽകിയ ചടങ്ങിൽ മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ന്യായീകരണവുമായി എത്തിയിരുന്നു. കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിച്ചത്.

ഇന്ത്യക്കാർ കൂടുതലായി കഠിനാധ്വാനം ചെയ്യണമെന്ന് ഓല സിഇഒ; മറ്റുള്ളവർ നൽകുന്ന ഓഫറുകൾ തരുമോയെന്ന് കമൻ്റ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us