ട്രെയിനിൽ വച്ച് വൃദ്ധ ദമ്പതികളുടെ സ്വർണ്ണം കവർന്നു, ഫ്ലാസ്കിൽ നിന്ന് വെള്ളം കുടിച്ചതോടെ ഓർമ്മ പോയെന്ന് മൊഴി

ഫ്ലാസ്കിലെ ചൂട് വെള്ളം കുടിച്ചതിന് ശേഷം ഓർമ്മ പോയതായാണ് ദമ്പതികളുടെ മൊഴി

dot image

ആലപ്പുഴ: ട്രെയിനിൽ വച്ച് മലയാളികളായ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി സ്വർണ്ണം കവർന്നതായി പരാതി. തമിഴ്നാട് ഹുസൂറിൽ സ്ഥിരതാമസക്കാരായ വടശ്ശേരിക്കര തലച്ചിറ പി ഡി രാജു, മറിയാമ്മ എന്നിവരാണ് കവർച്ചക്കിരയായത്. കായകുളത്ത് നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. കൊല്ലം വിശാഖപട്ടണം എക്സ്പ്രസ് ട്രെയിനിൽ വെളളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കവർച്ച നടന്നത്.

ജോളാർ പേട്ട സ്റ്റേഷനിലേക്കാണ് ദമ്പതികൾ ടിക്കറ്റ് എടുത്തിരുന്നത്. ഇരുവരും ബോധരഹിതരായിരുന്നതിനാൽ ജോളാർ പേട്ട സ്റ്റേഷനിൽ ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷിതാക്കളെ വിളിച്ചിട്ട് കിട്ടാതായതോടെ മകൻ ഷൈനു റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസ് ദമ്പതികളെ കണ്ടെത്തി. ദമ്പതികൾ ഇപ്പോൾ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിൽസയിലാണ്.

ഫ്ലാസ്കിലെ ചൂട് വെള്ളം കുടിച്ചതിന് ശേഷം ഓർമ്മ പോയതായാണ് ദമ്പതികളുടെ മൊഴി. കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ലീപ്പർ എസ് വൺ കോച്ചിൽ 9,10 സീറ്റുകളിലാണ് ദമ്പതികൾ കിടന്നിരുന്നത്. സീറ്റിനടുത്ത് വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഉണ്ടായിരുന്നതായാണ് മൊഴി. ഇയാൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും റെയിൽവെ പൊലീസിന് നൽകിയ മൊഴിയിൽ ദമ്പതികൾ പറഞ്ഞു. ‌റെയിൽവെ പൊലീസ് അന്വേഷണം തുടരുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us