തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങി; പൊങ്ങിയത് മലപ്പുറത്ത് സ്‌കൂൾ ഡയറക്ടറായി; പ്രതി പിടിയിൽ

2003 ല്‍ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു

dot image

പത്തനംതിട്ട: വീസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങിയ ആള്‍ 21 വര്‍ഷത്തിന് ശേഷം പിടിയില്‍. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ ഫസലുദ്ദീന്‍ (74) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മുപ്പതോളം വീസ തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. 2003 ല്‍ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്നു ഫസലുദ്ദീന്‍. വീസ തട്ടിപ്പ് കേസില്‍ പ്രതിയായതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിസയ്ക്ക് പണം നല്‍കിയവര്‍ കൂട്ടമായി വീട്ടിലെത്തിയപ്പോള്‍ ഇയാളുടെ ഭാര്യ ജീവനൊടുക്കിയിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം ഒളിവില്‍ പോയ ഫസലുദ്ദീനായി അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപകാലത്ത് പഴയ കേസുകളുടെ പുനരന്വേഷണം തുടങ്ങിയപ്പോള്‍ ഈ കേസും പരിഗണിക്കപ്പെട്ടു. അങ്ങനെയാണ് ഫസലുദ്ദീനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്.

ഫസലുദ്ദീന്റെ ബന്ധുക്കളുടെ ഫോണിലേക്ക് മലപ്പുറത്തുനിന്ന് സ്ഥിരമായി കോളുകള്‍ വന്നത് സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സിം കാര്‍ഡ് ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഈ നമ്പറിലേക്ക് ലാബ് പരിശോധനാ റിപ്പോര്‍ട്ടിന്റെ മെസേജ് വന്നത് പൊലീസിന് തുമ്പായി. റിപ്പോര്‍ട്ടിലെ പേര് പരിശോധിച്ചപ്പോള്‍ ഫസലുദ്ദീനാണെന്ന് വ്യക്തമായി. ഇതോടെ പൊലീസ് അന്വേഷണം മലപ്പുറത്തേയ്ക്ക് വ്യാപിപ്പിച്ചു. അന്വേഷണത്തില്‍ മലപ്പുറത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ ഫസലുദ്ദീന്‍ ഡറക്ടറായി പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസിന് വ്യക്തമായി. മലപ്പുറത്തെത്തിയ പത്തനംതിട്ട പൊലീസ് ഫസലുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights- 74 year old man arrested for visa fraud after 21 years in malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us