കമ്മിറ്റി പാനലിൽ തർക്കം; പ്രക്കാനം സിപിഐഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു

തർക്കമായതിനാൽ സമ്മേളനം നിർത്തിവെക്കുകയായിരുന്നു. 75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

dot image

പത്തനംതിട്ട: പത്തനംതിട്ട പ്രക്കാനം സിപിഐഎം ലോക്കൽ സമ്മേളനം നിർത്തി വച്ചു. കമ്മിറ്റി പാനൽ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ലോക്കൽ സമ്മേളനം നിർത്തിവെച്ചത്. 14 അംഗ കമ്മിറ്റി പാനൽ നേതൃത്വം അവതരിപ്പിച്ചു. എന്നാൽ എട്ടുപേരെ കൂടി ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. പക്ഷേ നേതൃത്വം തിരഞ്ഞെടുപ്പിന് തയ്യാറായില്ല.

തുടർന്ന് സമ്മേളനത്തിൽ പ്രതിനിധികൾ പ്രതിഷേധിച്ച് എഴുന്നേറ്റു നിന്നു. തർക്കമായതിനാൽ സമ്മേളനം നിർത്തിവെക്കുകയായിരുന്നു. 75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അതേസമയം പരുമല ലോക്കൽ സമ്മേളനവും അലങ്കോലമായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പങ്കെടുത്ത പരുമല ലോക്കൽ സമ്മേളനമാണ് വിഭാഗീയതയെ തുടർന്ന് അലങ്കോലമായത്. സമ്മേളനത്തിൽ നിന്ന് 52 പ്രതിനിധികളിൽ 36 പേർ ഇറങ്ങിപ്പോയി. ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. അതിൽ പ്രതിഷേധിച്ചാണ് 36 അംഗങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

പത്തനംതിട്ട പരുമലയിലെ ലോക്കൽ സമ്മേളനത്തിലും നേതാക്കൾ ഇറങ്ങിപ്പോയിരുന്നു. 46 പ്രതിനിധികളാണ് യോ​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. 82 പേരാണ് യോ​ഗത്തിൽ ആകെ പങ്കെടുത്തത്. സിപിഐഎം ജില്ലാ സെക്രട്ടറി ഉദയഭാനു ഉൾപ്പെടെ പങ്കെടുത്ത യോ​ഗത്തിൽ നിന്നായിരുന്നു നേതാക്കൾ ഇറങ്ങിപ്പോയത്.

ഭൂരിപക്ഷ തീരുമാനത്തെ എതിർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. നേരത്തെ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർ​ഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻറണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്.

Content Highlight: CPIM local meeting in Pathanamthitta called off due to argument in panel committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us