ആശ്വാസം; പത്തനംതിട്ടയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

നാല് വയസ് പ്രായമുള്ള പുലയാണ് കെണിയില്‍ അകപ്പെട്ടത്.

dot image

പത്തനംതിട്ട: പത്തനംതിട്ട കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ പുലി കെണിയില്‍ വീണു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് രാവിലെ 7.30ഓടെയാണ് നാല് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ അകപ്പെട്ടത്.

ഈ പ്രദേശത്ത് രണ്ട് കൂടുകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. രാക്ഷസന്‍ പാറയ്ക്ക് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്ത് മുന്‍പും പുലിയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രധിഷേധത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കോന്നി നര്‍വ്വത്തുംമുടി റെയ്ഞ്ചിലെ വനപാലകരും കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. പുലിയെ കൂട്ടില്‍ നിന്നും മാറ്റാനുള്ള നീക്കത്തിലാണ് വനപാലകര്‍.

Content Highlights: Tiger got stuck in a cage set up by the forest department in Pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us