ശബരിമല: സന്നിധാനത്ത് എത്തുന്ന ഭക്തരിൽ പലരും സദാനന്ദൻ സാറിനെ കണ്ടാൽ ഒന്ന് സംശയത്തോടെ നോക്കും. സിനിമയിലും സീരിയലിലും ഒക്കെ മിന്നും പ്രകടനം കാഴ്ച വെച്ച സദാനന്ദൻ സാറിനെ പല ഭക്തരും ഓർത്തെടുക്കാറുണ്ട്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സദാനന്ദൻ ചേപ്പറമ്പ് നല്ലൊരു അസ്സൽ പൊലീസുകാരനാണ്. സന്നിധാനത്ത് എത്തുന്ന പലരും ഓടി വന്ന് സെൽഫി എടുക്കുമ്പോൾ ഡ്യൂട്ടിക്കിടയിലും സദാനന്ദൻ സാറ് ഒരു പുഞ്ചിരി പാസ്സാക്കും.
സദാനന്ദന്‍ ചേപ്പറമ്പ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. ആണ് 2016-ൽ കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയതാണ് സിനിമയിലേക്കുള്ള സദാനന്ദന്‍ ചേപ്പറമ്പിൻ്റെ പ്രവേശനത്തിന് കാരണമായത്.
പിന്നാലെ നിരവധി സിനിമകളിലും കോമഡി പരിപാടികളിലും സീരിയലുകളിലുമെല്ലാം സദാനന്ദന്‍ വേഷമിട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും കായംകുളം കൊച്ചുണ്ണി, പഞ്ചവര്‍ണ തത്ത, പാല്‍ത്തൂ ജാന്‍വര്‍, പൊറാട്ട് നാടകം തുടങ്ങി ഒട്ടേറെ സിനിമകളില്‍ സദാനന്ദന്‍ അഭിനയിച്ചിട്ടുണ്ട്.
content highlight- Sadanandan chepparamb is busy in cinema and duty