പത്തനംതിട്ടയിൽ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ആറ് പേർ കസ്റ്റഡിയിൽ

മരം മുറിക്കാനെത്തിയ ആറ് തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്

dot image

പത്തനംതിട്ട: പത്തനംതിട്ടയിൽ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. മരം മുറിക്കാനെത്തിയ ആറ് തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പൊലീസിന്റേതാണ് നടപടി

പത്തനംതിട്ട തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയ കയറില്‍ കുരുങ്ങിയാണ് സ്‌കൂട്ടര്‍ യാത്രികനായ തകഴി സ്വദേശി സെയ്ദ് (32) മരിച്ചത്. തിരുവല്ല മുത്തൂര്‍ കുറ്റപ്പുഴ റോഡില്‍ മൂന്നരയോടെയാണ് അപകടം നടന്നത്. ഭാര്യയും രണ്ട് മക്കളും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.

ബൈക്ക് മറിഞ്ഞ് നിലത്ത് വീണ സെയ്ദിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സെയ്ദിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Content Highlights: 6 people custody in Pathanamthitta Bike accident and death case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us