പണം എടുത്തതിന് അമ്മ വഴക്കു പറഞ്ഞു ; അമ്മയോട് പിണങ്ങി കുട്ടി വീടുവിട്ടു; പിന്നീട് സംഭവബഹുലം കാര്യങ്ങള്‍

തിങ്കളാഴ്ച രാവിലെ 11ന് അമ്മയുടെ കൈവശമുണ്ടായിരുന്ന 1000 രൂപ എടുത്തതിനെ ചൊല്ലി വഴക്കുണ്ടാക്കി വീട്ടിൽനിന്നും പിണങ്ങിപ്പോയതാണ് വിദ്യാർഥി

dot image

പന്തളം: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 15 കാരനെ കണ്ടെത്തി. അമ്മയുടെ പണം എടുത്തതിന് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിയെയാണ് ആറുമണിക്കൂറിന് ശേഷം മാന്നാറിൽനിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11ന് അമ്മയുടെ കൈവശമുണ്ടായിരുന്ന 1000 രൂപ എടുത്തതിനെ ചൊല്ലി വഴക്കുണ്ടാക്കി വീട്ടിൽനിന്നും പിണങ്ങിപ്പോയതാണ് വിദ്യാർഥി.സൈക്കിളിൽ ആണ് കുട്ടി പോയത്. കുട്ടിയെ കാണാതായതോടുകൂടി രക്ഷിതാക്കൾ പന്തളം പൊലീസിനെ സമീപിക്കുകയായിരുന്നു. പന്തളം എസ്ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. അന്വേഷണത്തിൽ കാര്യമായ പുരോഗതി കണ്ടെത്താൻ കഴിയാത്തതിനാൽ ഉച്ചയ്ക്ക് ശേഷം സിവിൽ പൊലീസ് ടീമിനെ ഉൾപ്പെടുത്തി അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് അന്വേഷണം നടത്തി.

സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ്, അൻവർ ഷ, വിഷ്ണു, വിപിൻ, ഹരികൃഷ്ണൻ, അഖിൽ, മനു എന്നിവർ അടങ്ങുന്ന അഞ്ച് ടീമുകളെ വിവിധ പ്രദേശങ്ങളിലായി പരിശോധന വ്യാപിപ്പിച്ചു. നിരവധി സി സി ടി വി ക്യാമറകൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ നവമാധ്യമങ്ങളെയും പൊലീസ് ആശ്രയിച്ചു.

ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയെ കാണാതായി വിവരം പരസ്യപ്പെടുത്തി. ഒടുവിൽ വൈകീട്ട് അഞ്ചരയോടെ മാന്നാറിലെ ഓട്ടോ സ്റ്റാൻഡിൽ കുട്ടി നിൽക്കുന്നത് കണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പന്തളം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രാത്രിയോടെ പന്തളത്ത് എത്തിച്ചു.

Content Highlight : A 15-year-old boy who left home after quarreling with his mother was found

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us