പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞി കോട്ടമലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 28-കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് വാവ വിജയന് ഒളിവിലാണ്.
അശ്വതിയെ ആക്രമിച്ച ശേഷം വാവ വിജയന് രണ്ട് കുഞ്ഞുങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ബെംഗളൂരുവിലായിരുന്ന വാവ വിജയന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
Content Highlights: Husband Attacked Woman In Pathanamthitta