ശബരിമലയിൽ ലോ ഫ്‌ളോര്‍ ബസ് കത്തിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ

ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് കെഎസ്ആര്‍ടിസി നൽകിയ വിശദീകരണം

dot image

പത്തനംതിട്ട: പമ്പ - നിലയ്ക്കല്‍ സര്‍വീസിനിടെ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് കെഎസ്ആര്‍ടിസി നൽകിയ വിശദീകരണം. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ രാജേഷ് കുമാര്‍, ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സൂപ്പര്‍വൈസര്‍, ഡിപ്പോ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്.

അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ബാറ്ററിയില്‍ നിന്നുള്ള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകള്‍ ഫ്യൂസ് ഇല്ലാതെ നേരിട്ട് കണക്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടം ആവര്‍ത്തിക്കാതിരിക്കാനായുള്ള നടപടികൾ സ്വീകരിച്ചു എന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. നവംബര്‍ 17നാണ് പ്ലാത്തോട് വെച്ച് കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചത്. കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാവേലിക്കര ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍, ആറ്റിങ്ങല്‍ ഡിപ്പോ എന്‍ജിനീയര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്

content highlight- Pampa - Low floor bus burnt during Nilakkal service; KSRTC has taken action against the employees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us