ഇളകൊള്ളൂര്‍: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ നടക്കുന്നത് തീപാറുന്ന പോരാട്ടം. ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ നിശ്ചയിക്കാന്‍ കഴിയുന്നതിനാല്‍ തന്നെ എല്ലാ മുന്നണികളും സര്‍വസന്നാഹത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോന്നി പഞ്ചായത്തിലെ മാമ്മൂട്, ചിറ്റൂര്‍മുക്ക്, പ്രമാടം പഞ്ചായത്തിലെ വെട്ടൂര്‍, ഇളകൊള്ളൂര്‍, തെങ്ങുംകാവ്, വട്ടക്കാവ്, പൂവന്‍പാറ എന്നിവയാണ് ഡിവിഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13ാം ഡിവിഷനായ ഇളകൊള്ളൂരില്‍ നിന്നും യുഡിഎഫിലെ ജിജി സജി 793 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജിജി സജി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രസിഡന്റായി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ കോണ്‍ഗ്രസിലെ പ്രവീണ്‍ പ്ലാവിള തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതോടെ ജിജി സജി അയോഗ്യയായി. ഒരു വര്‍ഷത്തോളം ഹൈക്കോടതിയില്‍ കേസ് നടത്തിയെങ്കിലും ജിജി സജിക്ക് അനുകൂലമായി വിധി ലഭിച്ചില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ആറു വീതം അംഗങ്ങള്‍ ആണ് ഉള്ളത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ എം വി അമ്പിളി പ്രസിഡന്റായത്. ഉപതിരഞ്ഞെടുപ്പിലെ വിജയിയെ ആശ്രയിച്ചായിരിക്കും ബ്ലോക്ക് പഞ്ചായത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍. യുഡിഎഫിലെ ജോളി ഡാനിയേല്‍, എല്‍ഡിഎഫിലെ ജലജ പ്രകാശ്, എന്‍ഡിഎയിലെ മീന എം നായര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
Content Highlights: A fierce battle is going on to capture Ilagalvoor division of Konni Block Panchayat