പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിൽ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് വിരുതു നഗർ സ്വദേശി വീര പാണ്ഡ്യ (45)നാണ് മരിച്ചത്. വലിയ നടപ്പന്തലിൽ വെച്ച് ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടർന്ന് സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 11.35 നാണ് മരണം സംഭവിച്ചത്.
അതേസമയം, ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്നലെ മാത്രം 78,483 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലുടെ 15,428 പേരും ദർശനം നടത്തി. ശബരിമലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്‍റെ കനത്ത ജാഗ്രതാ നിർദേശമുണ്ട്. കാനന പാത വഴി വരുന്ന ഭക്തരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കണമെന്ന് വനം വകുപ്പിനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: The ayyappa devotee died of a heart attack on the large pavement at Sannidhanam.