ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; കൈയ്ക്കും കാലിനും പൊട്ടൽ

പരിക്കേറ്റ തീർത്ഥാടകനെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

dot image

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. പരിക്കേറ്റ തീർത്ഥാടകനെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തമിഴ്നാട് സ്വദേശി കുമാറി(40)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു.

തീർത്ഥാടകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ട്. തലയ്ക്കും നട്ടെല്ലിനും പരിക്ക് ഉണ്ടോ എന്ന് വിദഗ്ധ പരിശോധന നടത്തുമെന്നും എഡിഎം അറിയിച്ചു. തിരിച്ചറിയൽ രേഖ വെച്ചാണ് ഇയാളുടെ വിവരങ്ങൾ സ്ഥിരീകരിച്ചത്. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്. കുമാർ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചിട്ടുണ്ട്.

Content Highlights: Ayyappa devotee jumps down from the flyover at Sabarimala Sannidhanam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us