പത്തനംതിട്ട: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു. നിലയ്ക്കല്‍ ഇലവുങ്കലിലാണ് അപകടം.
യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബ്രക്ക് നഷ്ടമായെന്ന് തീര്‍ത്ഥാടകര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ രാത്രി ചാലക്കയത്തിന് സമീപത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ച് ശബരിമല തീര്‍ത്ഥാടകരും രണ്ടു ബസിലേയും ഡ്രൈവര്‍മാര്‍ക്കുമാണ് പരിക്കേറ്റത്. രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.
പമ്പയില്‍ നിന്ന് എരുമേലിക്കുപോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കു വന്ന ചെയിന്‍ സര്‍വീസ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Content Highlights: KSRTC fell into the ditch In pathanamthitta