പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ കുഴിയിൽ വീണ് അപകടം. പത്തനംതിട്ട കോന്നി കല്ലേലിയിലാണ് സംഭവം.
കല്ലേലി വയക്കര സ്വദേശി ഷിബുവാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. നടുറോഡിൽ ആന നിൽക്കുന്നത് കണ്ട ഷിബു, രക്ഷപ്പെടാനായി കാർ റിവേഴ്‌സ് എടുത്തു. ഇതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഇതോടെ കാട്ടാന കാടുകയറി. ഷിബു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
Content Highlights: Elephant encounter at pathanamthitta