പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിതാവളത്തുള്ള വാട്ടർ ടാങ്കിന് സമീപമാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് വനംവകുപ്പെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് മരപൊത്തിൽ കേറി ഒളിച്ചു. ഇടയിൽ പാമ്പിൻ്റെ വാലിൽ പിടി ലഭിച്ചെങ്കിലും പിടികൂടാനായില്ല. നിലവിൽ പൊത്തിനുള്ളിൽ കഴിയുന്ന പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്. ഇതിനായി വനം വകുപ്പിൻ്റെ വലിയ സന്നാഹം തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽക്കുന്നത്.
മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസുമായി അയ്യപ്പഭക്തർ പുതുശ്ശേരി താവളത്തിൽ എത്തണം. ഇവിടെ നിന്ന് സീൽ വാങ്ങി വലിയാനവട്ടം താവളത്തിൽ എത്തി എക്സിറ്റ് സീൽ വാങ്ങുകയാണ് വേണ്ടത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തർക്ക് ക്യൂ നിൽക്കാതെ ദർശനം നൽക്കുന്നതിന് വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്.
content highlight- King cobra found at Sabarimala Panditathavalam