പത്തനംതിട്ട: എരുമേലിയില്‍ നിന്നും കാനന പാത വഴി കാല്‍നടയായി എത്തിയ ഭക്തരെ മരക്കൂട്ടത്ത് പൊലീസ് തടഞ്ഞതായി ഭക്തരുടെ പരാതി. പ്രത്യേക പ്രവേശന പാസ് കാണിച്ചിട്ടും മുന്നോട്ട് പോകാന്‍ തങ്ങളെ പൊലീസ് അനുവദിച്ചില്ലെന്നാണ് ഭക്തരുടെ പരാതി. ദീര്‍ഘനേരം തങ്ങള്‍ക്ക് മരക്കൂട്ടത്ത് ക്യൂവില്‍ നില്‍ക്കേണ്ടി വന്നതായും, സ്വാമി അയ്യപ്പന്‍ റോഡ് വഴി തങ്ങളെ പോകാന്‍ പൊലീസ് അനുവദിച്ചില്ലെന്നും ഭക്തര്‍ പരാതിപ്പെട്ടു.
അതേ സമയം പാതയില്‍ പാമ്പിനെ പിടിക്കുന്നതിനാലാണ് ഭക്തരെ കയറ്റി വിടാത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്നും പോകാന്‍ നോക്കാനും പൊലീസുകാരന്‍ ഭക്തരോട് ദേഷ്യത്തില്‍ പറയുന്ന ദൃശ്യവും ഭക്തര്‍ പുറത്ത് വിട്ടു.
Content Highlights: Devotees alleges police stopped them On Kanana Patha