പത്തനംതിട്ട: പട്ടാപ്പകൽ ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് രണ്ട് ഫയർഫോഴ്സ് ജീവനക്കാർക്ക് സസ്പെൻഷൻ. ചങ്ങനാശ്ശേരി നിലയത്തിലെ സുബീഷ് എസ്, ഗാന്ധിനഗർ നിലയത്തിലെ ബിനു പി എന്നിവരെയാണ് ഫയർഫോഴ്സ് മേധാവി സസ്പെൻഡ് ചെയ്തത്. പമ്പയിൽ പകൽ 10.45ന് കാറിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. സുബീഷും ബിനുവും ഇവരുടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പമ്പയിലെ കെഎസ്ഇബി ചാർജിങ് സ്റ്റേഷന് സമീപം ഇരുന്നാണ് മദ്യപിച്ചത്. ഈ സമയത്ത് പരിശോധനയ്ക്കായി വന്ന പമ്പ എസ്‌ഐ ആണ് ഇവർ മദ്യപിക്കുന്നത് കണ്ടത്. അന്നുതന്നെ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.
Content Highlights: Two fireforce officers suspended for having liquor at sabarimala