പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിൽ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് എത്തി രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തു. അഞ്ച് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ നാല് പേര്‍ ചേര്‍ന്ന് കുളിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അച്ചൻകോവിലാറ്റിലേക്ക് എത്തിയത്. ഈ സംഘത്തിലെ രണ്ട് പേരാണ് ഒഴുക്കിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫുട്ബാൾ മത്സരത്തിനായി സമീപത്തെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കളി കഴിഞ്ഞ ശേഷം കുളിക്കാനായി ഇവിടേക്ക് എത്തുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘങ്ങളെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights : Went to bathe in Achankovilar on holiday; A tragic end for the 10th class students