പത്തനംതിട്ട: ബോഗി മാറിക്കയറി എന്ന് ആരോപിച്ച് ടി ടി ഇ മർദ്ദിച്ചതായി പരാതി. കോയഞ്ചേരി സ്വദേശി വർഗീസ് (70) ആണ് മർദ്ദനമേറ്റത്. ശബരിഎക്സ്പ്രസിൽ സഞ്ചരിക്കവെ എസ് വിനോദ് എന്ന് പേരുള്ള ടി ടി ഇ ആണ് തന്നെ ആക്രമിച്ചതെന്ന് വർഗീസ് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ വയോധികൻ കോട്ടയം ആർടിഎഫിൽ പരാതി നൽകി.
മാവേലിക്കരയിൽ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയിൽ വച്ചാണ് മർദ്ദിച്ചത്. ഇത് ശ്രദ്ധയിൽപെട്ട മറ്റ് യാത്രക്കാർ തടയാൻ ശ്രമിച്ചതോടെ ടി ടി ഇ പിന്തിരിയുകയായിരുന്നു. ടി ടി ഇ വയോധികനെ മർദ്ദിച്ചുവെന്ന് യാത്രക്കാരും പറഞ്ഞു.
Content Highlights: Complaint TTE Attacked 70 Year Old Man in Sabari Express Pathanamthitta