അടൂര്‍: പത്തനംതിട്ട അടൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 11.41 നാണ് അപകടം സംഭവിച്ചത്. അടൂര്‍ പെരിങ്ങനാട് സ്വദേശികളായ നിശാന്ത്, അമല്‍ പ്രസാദ് എന്നിവരാണ് മരിച്ചത്. നിശാന്തിന് 23 വയസ്സും അമലിന് 19 വയസ്സുമാണ് പ്രായം. ഗുരുതര പരിക്കേറ്റ ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ടൂറിസ്റ്റ് ബസ്സിനെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Accident in Pathanamthitta 2 died