![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട: കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് മൂഴിയിലാണ് വനത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയാനയോടൊപ്പം കാട്ടാന കല്ലാറ്റിൽ എത്തിയിരുന്നു. കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധനയ്ക്ക് പോയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 35 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്.
Content Highlights: Wild Elephant Found dead in forest at Pathanamthitta