കാഴ്ചപരിമിതി നേരിടുന്ന വൃദ്ധയുടെ തലയിൽ തുണിയിട്ട ശേഷം മാല മോഷണം; വീട്ടിലെ മുൻ ജോലിക്കാരി പിടിയിൽ

വൃദ്ധയുടെ തലയിൽ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു

dot image

പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി കാഴ്ചപരിമിതി നേരിടുന്ന 84-കാരിയുടെ മാല കവർന്ന സ്ത്രീ പിടിയിൽ. ഇടത്തിട്ട സ്വദേശി ഉഷയെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദനപ്പള്ളിയിൽ ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വൃദ്ധയുടെ തലയിൽ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവസമയത്ത് ചന്ദനപ്പള്ളി സ്വദേശി സേവ്യറും ഭാര്യ മറിയാമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്ത് ഉഷ വീട്ടിലെത്തുകയായിരുന്നു. മുമ്പ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എല്ലാം മുൻകൂട്ടി മനസിലാക്കി നടത്തിയ മോഷണമാണെന്നാണ് വിലയിരുത്തൽ. രക്ഷപ്പെടുന്നതിനിടയിൽ ഉഷ മറിയാമ്മയെ തള്ളി താഴെയിടുകയും ചെയ്തു.

സമീപവാസിയായ പെൺകുട്ടിയുടെ മൊഴിയാണ് നിർണായകമായത്. രാവിലെ ഉഷ വീട്ടിലേക്കെത്തുന്നത് പെൺകുട്ടി കണ്ടിരുന്നു. തുടർന്ന് പൊലീസ് ആദ്യം ഉഷയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ബന്ധുവീട്ടിൽ നിന്നാണ് ഉഷയെ പിടികൂടിയത്. തൊണ്ടിമുതലായ മാല ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

Content Highlights: woman robbed gold chain from old woman

dot image
To advertise here,contact us
dot image