
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം. പ്രതി ആഞ്ഞിലിത്താനം സ്വദേശി ജെബിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബസ് സ്റ്റാര്‍ട്ട് ആക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ശ്രമം തടയുകയായിരുന്നു. ബസെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു പ്രതി.
Content Highlights: Attempt to hijack a KSRTC bus in Pathanamthitta