
പത്തനംതിട്ട : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന എറണാകുളം സ്വദേശി ലീനു എൽദോസാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് എം സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിനെ മറികടന്ന് വന്ന ബസ്സിന്റെ പിൻഭാഗം തട്ടി ലീനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ടയർ ലീനുവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
ഉടൻ നാട്ടുകാർ ചേർന്ന് യുവതിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അടുത്തദിവസം വിദേശത്തേക്ക് പോകാനിരുന്ന ലീനയും ഭർത്താവും സഹോദരി ലീജയെ കാണാൻ പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു.
content highlights :Scooter and KSRTC bus accident in pathanamthitta.A woman met a tragic end