
പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടർന്നു. പത്തനംതിട്ട തിരുവല്ല കല്ലുങ്കലിലായിരുന്നു സംഭവം. കാർ ഓടിച്ചയാൾ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു.
Content Highlights: Car hits electric post and catches fire