മകനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിവരുന്നതിനിടെ വാഹനാപകടം; പത്തനംതിട്ടയില്‍ പാസ്റ്റര്‍ മരിച്ചു

വിദേശത്തുനിന്ന് അവധിക്ക് നാട്ടില്‍ വന്ന മകനെയും കൂട്ടി വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്

dot image

റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് പാസ്റ്റര്‍ മരിച്ചു. ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് (ഐപിസി) റാന്നി വെസ്റ്റ് സെന്ററിലെ പൂവന്‍മല സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സണ്ണി ഫിലിപ്പ് (60) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്ന്. വിദേശത്തുനിന്ന് അവധിക്ക് നാട്ടില്‍ വന്ന മകനെയും കൂട്ടി വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ റാന്നിക്ക് സമീപം മന്ദമരുതി ചെല്ലയ്ക്കാടുവെച്ചാണ് അപകടം നടന്നത്. സണ്ണി ഫിലിപ്പും കുടുംബവും സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍നിന്നുള്ള കെഎസ്ആര്‍ടിസി കുമളി സൂപ്പര്‍ഫാസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. സണ്ണി ഫിലിപ്പ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംസ്‌കാരം പിന്നീട് നടക്കും.

Content Highlights- A pastor from ipc died an accident near Ranni

dot image
To advertise here,contact us
dot image