തിരുവനന്തപുരം നഗരത്തിൽ ക്യാമറകൾ പ്രവർത്തനരഹിതം; സുരക്ഷിതത്വം ആശങ്കയിൽ

നിരീക്ഷണ ക്യാമറകളുടെ തകരാറ് പരിഹരിക്കാത്തത് പൊലീസിന്റെ കടുത്ത അനാസ്ഥയാണെന്നാണ് ആരോപണം ഉയരുന്നത്.

dot image

തിരുവനന്തപുരം: നഗരത്തില് 2008 മുതൽ പൊലീസ് സ്ഥാപിച്ച ക്യാമറകള് നാളുകളായി പ്രവര്ത്തന രഹിതമാണ്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി 147 നിരീക്ഷ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില് പകുതിയിലേറെയും പ്രവര്ത്തന രഹിതമാണ്. തിരുവനന്തപുരം നഗരത്തിന് ഇപ്പോൾ ഈ ക്യാമറ നിരീക്ഷണത്തിന്റെ സുരക്ഷിതത്വം ഇല്ല.

കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസിന്റെ ഒരു പ്രധാന സഹായിയായിരുന്നു ക്യാമറകൾ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകൾക്കാണ് ഈ ഗതി. സമീപ ദിവസങ്ങളിൽ ഉണ്ടായ മോഷണ കേസുകളിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് വലഞ്ഞത് ക്യാമറകളുടെ പരിതാപ സ്ഥിതി കാരണമാണ്. മരച്ചില്ലകൾ പൊട്ടിവീഴുന്നതും, വാഹനാപകടം ഉണ്ടാവുന്നതും റോഡ് വെട്ടി പൊളിക്കുന്നതുമാണ് തകരാറിന് കാരണമെന്നാണ് പൊലീസ് ചൂണ്ടികാട്ടുന്നത്.

പരിഹാരത്തിനായി ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് നൽകിയെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. അത്യവശ്യമായി വന്നാൽ അഡ്ജസ്റ്റ് ചെയ്യുന്നത് സ്മാർട്ട്സിറ്റി പദ്ധതി വഴി ക്യാമറകൾ വച്ചുകൊണ്ടാണ്. നിരീക്ഷണ ക്യാമറകളുടെ തകരാറ് പരിഹരിക്കാത്തത് പൊലീസിന്റെ കടുത്ത അനാസ്ഥയാണെന്നാണ് ആരോപണം ഉയരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us