തിരുവനന്തപുരം: കലാഭവൻ മണി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ഓഗസ്റ്റ് 20-ന് റോഡ് തുറന്ന് കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
പിന്നാലെയാണ് ഓണസമ്മാനമായി നവീകരിച്ച റോഡ് തുറന്ന് കൊടുത്തതായി മന്ത്രി അറിയിച്ചത്. നവീകരണം പൂർത്തിയാക്കിയ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം 22-ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.