10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

ചികിത്സക്കായെത്തിയ കുട്ടി കണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുമ്പോഴായിരുന്നു ലൈംഗിക അതിക്രമം ഉണ്ടായത്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. കണ്ണ് ചികിത്സക്കായെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ച ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നേത്ര ചികിത്സയ്ക്ക് എത്തിയ 10 വയസ്സുകാരി ഓ പി ബ്ലോക്കിന്റെ രണ്ടാമത്തെ നിലയിൽ കണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുമ്പോഴായിരുന്നു ലൈംഗിക അതിക്രമം ഉണ്ടായത്.

കുട്ടിയുടെ നിലവിളി കേട്ട് രക്ഷകർത്താക്കളും ആശുപത്രി സെക്യൂരിട്ടിയും ഓടി എത്തിയതോടെ ഇയാൾ കടന്ന് കളഞ്ഞു. ബൈക്കിൽ കടന്നു കളഞ്ഞ സതീഷിനെ നാട്ടുകാരും സെക്യൂരിറ്റിക്കാരും പിൻതുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ കേസെടുത്തു. പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട് ഇയാൾക്കെതിരെ മുൻപ് ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നുള്ളതും അന്വേഷിക്കുന്നുണ്ട്. നെയ്യാറ്റിൻകര പൊലീസാണ് കേസെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us