തിരുവനന്തപുരം: കൈവരിയിൽ ഇരുന്ന 65 കാരൻ കനാലിൽ വീണ് മരിച്ചു. വര്ക്കല ശിവഗിരിയിൽ ആണ് സംഭവം. ശ്രീനിവാസപുരം സ്വദേശി ഗോപി (65)യാണ് മരിച്ചത്. തൊരപ്പിൻ മുഖം കനാലിന്റെ കൈവരിയിൽ ഇരിക്കുകയായിരുന്നു ഗോപി. അബദ്ധത്തിലാണ് പുറകിലേക്ക് മലര്ന്ന് വീണത്. 25 അടി താഴ്ചയുള്ള കനാലായിരുന്നു ഇത്. അഗ്നിരക്ഷാസേന വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം.
കുന്നംകുളത്ത് പൂരത്തിനിടെ സംഘര്ഷം; 5 പേര്ക്ക് വെട്ടേറ്റു