പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; ലൈംഗിക പീഡനത്തിനിരയാക്കിയ 26-കാരൻ അറസ്റ്റിൽ

ഓഗസ്റ്റ് രണ്ടിനാണ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

dot image

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെടി കുന്ന് സ്വദേശി വിപിനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്ത് വരുന്നത്.

തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതി വിപിനാണെന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയാണ് പ്രതി വിപിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടയുടെ ചുവരിലെ ചില്ല് തകര്ന്ന് തലയില് വീണു; കാല്നടയാത്രക്കാരന് പരിക്ക്

ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us