ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ബഞ്ചമിനും നാലു സുഹൃത്തുക്കലും സഞ്ചരിച്ച കാർ ബോണോഗിനിൽ വെച്ചാണ് അപകടത്തിൽപെട്ടത്

dot image

കാൻബെറ: ഓസ്ട്രേലിയയിൽ വെച്ചുണ്ടായ വാഹനാപകടത്തില് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബഞ്ചമിന് (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

ബഞ്ചമിനും നാലു സുഹൃത്തുക്കളും സഞ്ചരിച്ച കാർ ബോണോഗിനിൽ വെച്ചാണ് അപകടത്തിൽപെട്ടത്. കാര് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നത് ബെഞ്ചമിനായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ബെഞ്ചമിൻ മരിച്ചു.

വാഹനത്തിലുണ്ടായ മറ്റു സുഹത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോള്ഡ്കോസ്റ്റില് റൊബീന ഹോസ്പിറ്റലില് ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനാണ് മരിച്ച ബഞ്ചമിൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us