
വർക്കല: മുളകുപൊടി വിതറി മാല മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. വർക്കല സ്വദേശി ആരോമലാണ് പിടിയിലായത്. വർക്കല ഇലകമൺ സ്വദേശി സുലതയുടെ മാലയാണ് അയൽവാസിയായ പ്രതി കവർന്നത്. മുളക് പൊടി കണ്ണിൽ തേച്ചായിരുന്നു മോഷണം. 'ജോസഫ്' സിനിമയുടെ സ്റ്റൈലിലായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്.