ഒൻപത് വയസുകാരിയെ നാല് വർഷം ലൈംഗികമായി പീഡിപ്പിച്ചു; ഗുണ്ടയായ പ്രതിക്ക് 86 വർഷം കഠിന തടവ്

86 വർഷം കഠിന തടവും 75,000 രൂപ പിഴയും.

dot image

തിരുവന്തപുരം: ഗുണ്ടയായ പ്രതി ഒൻപത് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച കേസിൽ 86 വർഷം കഠിന തടവും 75,000 രൂപ പിഴയും. കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാർ (41) ആണ് പ്രതി. ഇയാൾ പത്തോളം കേസിൽ പ്രതിയാണ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ തുകയായ 75,000 രൂപ നൽകിയില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴയായി അടയ്ക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നാണ് വിധിയിൽ പറയുന്നത്.

കുട്ടിയുടെ ദേഹത്ത് സൂചി തുളച്ച് കയറിയ സംഭവം: കായംകുളം താലൂക്ക് ആശുപത്രിയിൽ കൂട്ടനടപടി

2015 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിക്ക് ഒമ്പത് വയസ് പ്രായമുളളപ്പോഴാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. സംഭവം നടന്ന അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് കുട്ടിയുടെ വീടിൻ്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ പീഡിപ്പിച്ചത്. 2019-ലും പ്രതി രണ്ട് തവണ കുട്ടിയെ ലൈഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. പ്രതി ഗുണ്ടയായത് കൊണ്ടും നിരവധി കേസുകൾ പ്രതിയുടെ പേരിലുളളത് കൊണ്ടും കുട്ടി ഇത് പുറത്ത് പറഞ്ഞിരുന്നില്ല.

2019-ൽ തന്നെ പ്രതി കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. വെറൊരു ദിവസം പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞയച്ചിരുന്നു. പക്ഷേ പിടിക്കപ്പെട്ടു. പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരോട് വെളിപ്പെടുത്തുകയും ചെയ്തു. പ്രതിയെ ജീവനക്കാർ തിരഞ്ഞെങ്കിലും കണ്ടുപിടിക്കാനായില്ല. തുടർന്നാണ് കുട്ടി പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങളടക്കം ജീവനക്കാരോട് വെളിപ്പെടുത്തുന്നത്.

ഏഴ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 20 വര്ഷം കഠിനതടവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us