നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൃതദേഹം; ജോസഫിന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാഹനത്തിനുള്ളില്‍ കണ്ടെത്തിയ വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇന്നലെയായിരുന്നു ദേശീയപാത കുളത്തൂരില്‍ കാറിനുള്ളില്‍ ജോസ്ഫിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

റോഡരികിലൂടെ നടക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ജോസഫിനെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us