മദ്യപിച്ച് പണം നല്‍കിയില്ല, തടഞ്ഞതില്‍ പ്രതികാരം; ബാറിലെ ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്പെൻഷൻ

വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു

dot image

തിരുവനന്തപുരം: സൗജന്യമായി മദ്യം നല്‍കാത്തതിന് പ്രതികാരമായി ബാര്‍ ഹോട്ടല്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി വി അഭിലാഷ്, പി സി സലീംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

അഭിലാഷും സലീംകുമാറും ബാറില്‍ നിന്നും മദ്യപിച്ച ശേഷം പണം നല്‍കാതെ സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ ഇതുതടഞ്ഞതോടെ ബാറിന്റെ പരിധിയിലുള്ള തലയാഴം 11 കെ വി ഫീഡര്‍ ഓഫ് ചെയ്തുവെന്നായിരുന്നു ആരോപണം.

തുടര്‍ന്ന് കെഎസ്ഇബി എം ഡി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us