രണ്ട് ദിവസം ഡ്രൈ ഡേ,പണമുണ്ടാക്കാന്‍ കരുതിയത് 70 ലിറ്റര്‍ വിദേശ മദ്യം;പക്ഷെ എക്‌സൈസ് വലയില്‍ കുരുങ്ങി 60കാരന്‍

മദ്യ കച്ചവടത്തിനായി ഉപയോഗിക്കുന്ന ബൈക്കും സ്‌കൂട്ടറും എസ്‌കൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

dot image

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വന്‍ ശേഖരവുമായി അമ്പൂരിയില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അമ്പൂരി സ്വദേശിയായ, 60കാരനായ ജോര്‍ജിനെയാണ് 70 ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ കച്ചവടത്തിനായി ഉപയോഗിക്കുന്ന ബൈക്കും സ്‌കൂട്ടറും എസ്‌കൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡ്രൈ ഡേകളെ കരുതിയാണ് ഇത്രയും മദ്യം ജോര്‍ജ് വാങ്ങി സൂക്ഷിച്ചത്. അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എന്‍ മഹേഷിന്റെ നേതൃത്വത്തിലാണ് ജോര്‍ജിനെ പിടികൂടിയത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഷാജു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ആര്‍എസ് രാജേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജിത, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us