തിരുവനന്തപുരം: ജിജി ഹോസ്പിറ്റലിന്റെയും ഗോകുലം മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കാൻസർ അവെയർനെസ് പ്രോഗ്രാമിന് തുടക്കമായി. 2017 മുതൽ നടത്തിവരുന്ന കാൻഇറേസ് (Canerase) ഈ വർഷം ഔദ്യോഗികമായി തുടക്കം കുറിച്ചത് ക്യാൻസർ രോഗ വിദഗദധൻ ഡോ. വി പി ഗംഗാധരൻ ആയിരുന്നു. ആർസിസിയിലെ തന്നെ പ്രഗത്ഭരായ ഡോക്ടർമാരും ജി ജി ആശുപത്രിയിലെ ഡോ. ഗായത്രി ഗോപൻ, ഡോ. അൻസാർ, ഡോ. ജയകുമാർ, ഡോ. രാകുൽ നമ്പ്യാർ, ഡോ. ഹരിത എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ജിജി ഹോസ്പിറ്റലിലെ അത്യാധുനികമായി നവീകരിച്ച ബ്രസ്റ്റ് ക്യാൻസർ സ്ക്രീനിങ് ക്ലിനിക് ഡോ. വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ജനങ്ങൾക്കായി സേവനം ഉറപ്പ് വരുത്തും എന്നും ഓങ്കോളജിക്ക് വേണ്ടി മാത്രമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബ്ലോക്കും ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ അടങ്ങിയ മികച്ച പ്രൊജക്ടുകൾ ഗോകുലം ഹെൽത്ത് കെയർ ഗ്രൂപ്പിൽ ഉടൻ ആരംഭിക്കുമെന്നും ഗ്രൂപ് വൈസ് ചെയർമാൻ ഡോ. മനോജൻ, മാനേജിങ് ഡയറക്ടർ ഡോ. ഷീജ ജി മനോജ് എന്നിവർ അറിയിച്ചു.
Content Highlight: Cancerase 2024: DR VP Gangadharan inaugurates