വെള്ളത്തിലോട്ടം, വടത്തിൽ കയറ്റം; ഇരുപത്തിയെട്ടാം ഓണത്തെ വരവേൽക്കാനൊരുങ്ങി ചെല്ലഞ്ചി ഗ്രാമം

ചെല്ലഞ്ചി ഗ്രാമത്തിന്‍റെ മാത്രം ആഘോഷമാണിത് എന്ന സവിശേഷതയുമുണ്ട്

dot image

പാലോട്: ചെല്ലഞ്ചി നവചേതന ആർട്സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാം ഓണത്തിൻറെ ആഘോഷ പരിപാടികൾ നാളെ നടക്കും. ഉഴുതുമറിച്ച വയലിൽ കെട്ടിനിർത്തിയ വെള്ളത്തിൽ നടക്കുന്ന മത്സരങ്ങളാണ് പരിപാടിയുടെ പ്രത്യേകത.

ചെല്ലഞ്ചി ഗ്രാമത്തിൻറെ മാത്രം ആഘോഷമാണിത് എന്ന സവിശേഷതയുമുണ്ട്. രാവിലെ 9 മണിമുതൽ കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ നടക്കും. ഉച്ചയ്‌ക്ക് 1-ന് വെള്ളത്തിലോട്ടം, 2-ന് വടത്തിൽ കയറ്റം, 3-ന് വെള്ളത്തിൽ വടംവലി എന്നിവ നടക്കും. വൈകിട്ട് 6-ന്‌ വിജയികൾക്ക് സമ്മാനദാനമുണ്ടാകും. തുടർന്ന് ചെല്ലഞ്ചി പൂയം കലാവേദിയുടെ കൈകൊട്ടിക്കളിയും നടക്കും.

Content Highlights: Chellanchy village prepares to welcome twenty-eighth Onam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us