വീട്ടുപറമ്പിൽ കഞ്ചാവ് നട്ടു വളർത്തി; ഉണക്കി വിൽപ്പന, പ്രതി പിടിയിൽ

മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും വെട്ടി ഉണക്കിയെടുത്ത 150 ​ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്

dot image

തിരുവനന്തപുരം: വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിളവെടുപ്പ് നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് എക്സൈസ് പിടികൂടിയത്. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും വെട്ടി ഉണക്കിയെടുത്ത 150 ​ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ലിന്റോ രാജ്, അഖിൽ വി എ, അൻീഷ് വി ജെ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരന്നത്.

Content Highlights: Excise Caught A man who planted and harvested Cannabis plants and traded

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us