മൃതദേഹം കടത്തിണ്ണയിൽ ചാരിയിരിക്കുന്ന നിലയിൽ; വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്

dot image

തിരുവനന്തപുരം: വർക്കലയിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വ​ദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷന് സമീപത്തെ കടയുടെ തിണ്ണയിൽ ചാരിയിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

മൃതദേഹത്തിന്റെ തലയുടെ ഒരു ഭാ​ഗത്ത് മുറിവേറ്റിട്ടുണ്ട്. രക്തം വാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Man found dead in Varkala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us