തിരുവനന്തപുരത്ത് കരടിയുടെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, വനംവകുപ്പ് നിരീക്ഷണം ശക്തമാക്കും

പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട പഞ്ചായത്തിൽ കരടിയുടെ സാന്നിധ്യം. കരടി റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ടാപ്പിങ് തൊഴിലാളികളാണ് കരടിയെ കണ്ടത്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തിൽ കരടിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ അറിയിച്ചത്. ആനപ്പാറയിലെ പെട്രോൾ പമ്പിന് സമീപത്തെ സിസിടിവിയിലാണ് കരടി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നാലെ വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നുവെങ്കിലും കരടിയെ കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും ശക്തമായ നിരീക്ഷണം നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Contents Highlights: Bear presence in Thiruvananthapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us