വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 കിലോ കഞ്ചാവ്, എക്സൈസിനെ കണ്ടതോടെ ഭർത്താവ് രക്ഷപ്പെട്ടു, ഭാര്യ പിടിയിൽ

എക്‌സൈസ് ഉദ്യോ​ഗസ്ഥർ എത്തുന്നതിനു മുന്നേ കഞ്ചാവ് ബാത്ത്‌റൂമില്‍ വച്ച് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

dot image

തിരുവനന്തപുരം: വാടക വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 20 കിലോയോളം കഞ്ചാവ് കണ്ടെടുത്ത് എക്‌സൈസ്. നെടുമങ്ങാടാണ് സംഭവം. മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 20 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. വീടിനുളളിൽ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മൂന്ന് ചാക്കുകളിലായാണ് അടക്കി വെച്ചിരുന്നത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്, ഭാര്യയായ ഭുവനേശ്വരി എന്നിവരാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. എക്‌സൈസ് സംഘം എത്തിയതോടെ മനോജ് ഓടിരക്ഷപ്പെട്ടിരുന്നു. ഭുവനേശ്വരിയെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ കഞ്ചാവ് കേസില്‍ രണ്ട് പേര്‍ പിടിയിലായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോ​ഗസ്ഥർ ഇവരുടെ വീട്ടിൽ എത്തുന്നത്. രണ്ട് മാസമായി വീട് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു. ഇവരെ വീടിന് പുറത്തു കാണാറില്ല എന്നാണ് പ്രദേശവാസികളുടെ മൊഴി. എക്‌സൈസ് ഉദ്യോ​ഗസ്ഥർ എത്തുന്നതിനു മുന്നേ കഞ്ചാവ് ബാത്ത്‌റൂമില്‍ വച്ച് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Content Highlights: Excise ride At Nedumanagad, 20 kg Kanja found

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us