ഹാഷിഷ് ഓയില്‍ വില്‍പ്പനയ്ക്കിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത കേസ്; പ്രതികള്‍ക്ക് 28 വര്‍ഷം കഠിനതടവും പിഴയും

വിവിധ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

dot image

തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തിയ കേസില്‍ പ്രതികള്‍ക്ക് 28 വര്‍ഷം കഠിനതടവും പിഴയും. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ആന്റണി റോസാരി റൊണാള്‍ഡോ, ഇടുക്കി പാണ്ടിപ്പാറ മണിച്ചിറയ്ക്കല്‍ വീട്ടില്‍ ബിനോയ് തോമസ്, ഇടുക്കി തങ്കമണി എട്ടാം മൈല്‍ സ്വദേശി എന്‍ ഗോപി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ജഡ്ജ് കെ പി അനില്‍കുമാര്‍ വിധിച്ചു.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 6.360 കിലോ ഹാഷിഷ് ഓയില്‍ ഉല്ലാസ് എന്ന ആളുടെ പക്കല്‍ നിന്ന് മൂന്നാം പ്രതിയായ ഗോപി മറ്റൊരു പ്രതിയുടെ നിര്‍ദേശപ്രകാരം വില്‍പ്പനയ്ക്കായി വാങ്ങി സൂക്ഷിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ഈ ഹാഷിഷ് ഓയില്‍ അട്ടക്കുളങ്ങര ബൈപ്പാസ് റോഡില്‍ മാലിദ്വീപുകാര്‍ക്ക് വില്‍പ്പന നടത്തുന്നതിനിടെ അന്നത്തെ എക്‌സൈസ് സര്‍ക്കിളായിരുന്ന ടി അനില്‍കുമാര്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്ത 6, 72, 500 രൂപയും കണ്ടുകെട്ടി. പ്രോസിക്യൂഷന് വേണ്ടി പബ്ലുക് പ്രോസിക്യൂട്ടര്‍ ഡിജി റെക്‌സ് അഭിഭാഷകരായ സി പി രെഞ്ചു, ജി ഐ ആര്‍ ഗോപിക, പി ആര്‍ ഇനില രാജ് എന്നിവര്‍ ഹാജരായി.

Content Highlights: three people were arrested during the sale of drugs 28 years rigorous imprisonment and fine for the accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us