
വർക്കല: വർക്കല ഏണിക്കൽ ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കർണാടക സ്വദേശിയായ നെൽസണി(26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ട് യുവാക്കൾ കടലിൽ കുളിക്കാനിറങ്ങിയതിനിടെ തിരയിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് നോമാനെ നേരത്തെ രക്ഷപെടുത്തിയിരുന്നു.
Content Highlight: Dead body of youth who went missing in sea found