ജീവനൊടുക്കാൻ ശ്രമിച്ച് പോക്സോ കേസ് പ്രതി; കോടതിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും മാരായമുട്ടം സ്വദേശി വിപിനാണ് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്

dot image

തിരുവനന്തപുരം: പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും മാരായമുട്ടം സ്വദേശി വിപിനാണ് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റിച്ചുണ്ട്. വിപിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ഗുരുതര പരിക്കായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് വിപിൻ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Pocso case accused jumps from 3rd floor of Neyyattinkara Court

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us