തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ; വരവ് ശിവമോഗ മൃഗശാലയിൽ നിന്ന്

മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റും

dot image

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. കർണാടകയിലെ ശിവമോഗ മൃഗശാലയിൽ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതലകള്‍, രണ്ട് കുറുക്കന്മാർ, രണ്ട് മരപ്പട്ടി ഇത്രയുമാണ് ഷിമോഗയിൽ നിന്ന് എത്തിയ അതിഥികൾ.

കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തിയത്. ശിവമോഗയിൽ നിന്ന് മൂന്ന് ദിവസത്തെ റോഡ് യാത്ര കഴിഞ്ഞാണ് കുറുക്കനും കഴുതപ്പുലിയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിയത്.

മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റും. ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. മുള്ളൻ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സൺ കോണിയൂർ തത്ത എന്നിവയെ ശിവമോഗയിലേക്ക് കൈമാറും. അനിമൽ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി കൂടുതൽ മൃഗങ്ങളെ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.

Content Highlight : New guests at Thiruvananthapuram Zoo; Arrival from Shivamogga Zoo

dot image
To advertise here,contact us
dot image